കുവൈത്ത്: തീരവും തെരുവും ശുചീകരിച്ച് മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: ദേശീയ -വിമോചന ദിന വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കും മാർച്ചുകൾക്കും ശേഷം ശുചീകരണ പ്രക്രിയയുമായി മുനിസിപ്പാലിറ്റി. തീരപ്രദേശങ്ങളുടെയും തെരുവുകളുടെയും ശുചീകരണം മുനിസിപ്പാലിറ്റി പൂർത്തിയാക്കി.
ഇതിനായി കുവൈത്ത് ഡൈവിങ് ടീമുമായി ചേർന്ന് യൂത്ത് പബ്ലിക് അതോറിറ്റി പ്രത്യേക കാമ്പയിന് തുടക്കമിട്ടു. പാരിസ്ഥിതിക സംരക്ഷണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും മികച്ച പ്രവർത്തനത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് യൂത്ത് പബ്ലിക് അതോറിറ്റി വളന്റിയർ വർക്ക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ വലീദ് അൽ അൻസാരി പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പൗരന്മാരുമായും താമസക്കാരുമായും സഹകരിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പബ്ലിക് അതോറിറ്റി ഫോർ യൂത്തും കുവൈത്ത് ഡൈവിങ് ടീമും ചേർന്ന് നടത്തിയ പാരിസ്ഥിതിക കാമ്പയിനുകളുടെ തുടർച്ച എന്ന നിലയിലാണ് ശുചീകരണ പ്രക്രിയയെന്ന് ഡൈവിങ് ടീം തലവൻ വലീദ് അൽ ഫദേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.