ബാൽക്കണിയിൽ തുണി ഉണക്കാനിട്ടാൽ പിഴ
text_fieldsകുവൈത്ത് സിറ്റി: നഗരത്തിലെ അപ്പാർട്ട്മെൻറുകളുടെ ബാൽക്കണിയിൽ തുണി ഉണക്കാനിട്ടാൽ പിഴയീടാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ശുചിത്വവുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ 190/2008 നിയമത്തിലെ ആർട്ടിക്കിൾ നാലിെൻറ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും ഉത്തരവ് ബാധകമാണ്. ഒരു വസ്ത്രത്തിന് മൂന്നുദീനാർ തോതിലാണ് പിഴയീടാക്കുകയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ചില അപ്പാർട്ട്മെൻറുകളിൽ ഇങ്ങനെ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തി പിഴ ചുമത്തിയതായി അറബ് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.