കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; മൊഹ്സിൻ റമദാൻ ബൗഷേരി ഏക വനിത
text_fieldsകുവൈത്ത്: പത്തിലേറെ വനിതകള്‍ മത്സരിച്ച തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഏക വനിതയായി ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരി വീണ്ടും ദേശീയ അസംബ്ലിയിലേക്ക്. മൂന്നാം മണ്ഡലത്തിൽ നിന്ന് അയ്യായിരത്തിനടുത്ത് വോട്ടുകൾ നേടിയാണ് ജെനൻ ബൗഷേരിയുടെ ഇത്തവണത്തെ വിജയം.കുവൈത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ രണ്ട് വനിതകളിൽ ഒരാളായ ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരി നിരവധി തവണ ദേശീയ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സേവനകാര്യ, ഭവന മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.1973ൽ ജനിച്ച ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരി കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനീയറിങിൽ ബിരുദാനന്തര ബിരുദവും, കൈറോയിലെ ഐൻ ഷംസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.