കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: ഇൻഫർമേഷൻ മന്ത്രി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഏപ്രിൽ നാലിന് നടക്കാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനായുള്ള മന്ത്രാലയത്തിന്റെ സമഗ്രവും സംയോജിതവുമായ പദ്ധതിയെക്കുറിച്ച് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ടിവി, റേഡിയോ, ലൈവ് പ്രോഗ്രാമുകളിലൂടെ തെരഞ്ഞെടുപ്പും കുവൈത്തിന്റെ ജനാധിപത്യ പ്രകിയകളും ജനങ്ങളിൽ എത്തിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി പ്രസ്താവനയിൽ
പറഞ്ഞു. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മാധ്യമ സ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മന്ത്രാലയം സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം 15 അമീർ ദേശീയ അസംബ്ലി പിരിച്ചുവിട്ടതോടെയാണ് രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഏപ്രിൽ നാലിന് തെരഞ്ഞെടുപ്പ് നടത്താനുള്ള കരട് നിർദേശത്തിന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.