കുവൈത്തിന് ഇന്ന് 60ാം േദശീയദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന് വ്യാഴാഴ്ച 60ാം ദേശീയ ദിനാഘോഷം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷപരിപാടികളും ഒത്തുകൂടലുകളും വിലക്കിയിട്ടുണ്ടെങ്കിലും കെട്ടിടങ്ങളും തെരുവുകളും അലങ്കരിച്ചും കൊടിതോരണങ്ങൾ തൂക്കിയും രാജ്യം ദേശീയദിനം ആഘോഷിക്കുന്നു. പിറ്റേ ദിവസംതന്നെ വിമോചനദിനവും കടന്നെത്തുന്നത് സന്തോഷം അധികരിപ്പിക്കുന്നു. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗവും കോവിഡ് മഹാമാരിയും ഇത്തവണ ആഘോഷത്തിെൻറ പൊലിമ കുറക്കുന്നു.
വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. രാജ്യമാകെ കനത്ത സുരക്ഷമുൻകരുതലുകളും നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒത്തുകൂടലുകൾ നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിെൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണയിൽ ആ ദിവസം ദേശീയദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചനദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷദിനങ്ങളായി മാറി. െഎക്യദാർഢ്യം പ്രകടിപ്പിച്ച് മലയാളികളടക്കമുള്ള പ്രവാസികളും കുവൈത്തിെൻറ സന്തോഷത്തിനൊപ്പം ചേരുന്നു.
കുവൈത്തിന് െഎക്യദാർഢ്യവുമായി ഗൾഫ് രാഷ്ട്രങ്ങൾ
കുവൈത്ത് സിറ്റി: ദേശീയദിനം ആഘോഷിക്കുന്ന കുവൈത്തിന് െഎക്യദാർഢ്യവുമായി ഗൾഫ് രാഷ്ട്രങ്ങൾ. ഭരണകൂടവും ജനതയും സഹോദരരാഷ്ട്രത്തിെൻറ സന്തോഷത്തിനൊപ്പം പങ്കുചേർന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്ക് വിലക്കുണ്ടായിരുന്നതിനാൽ െഎക്യദാർഢ്യ പരിപാടികൾ വിപുലമായി നടന്നില്ല. സാധാരണ ഇത്തരം ചടങ്ങുകളും നടത്താറുണ്ട്. ഖത്തറിെൻറ തെരുവുകളിൽ വ്യാപകമായി കുവൈത്ത് പതാക അലങ്കരിച്ചതായി അവിടെനിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്റൈൻ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളിലും കുവൈത്ത് ദേശീയദിനാഘോഷ െഎക്യദാർഢ്യ ഭാഗമായി അലങ്കാര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
വിവിധ രാഷ്ട്രങ്ങളുടെ നേതാക്കൾ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും അഭിനന്ദന സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.