കുവൈത്ത് ദേശീയദിനം: ദുബൈയിലെ നഗരത്തിന് ശൈഖ് സബാഹിെൻറ പേര്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ 60ാം ദേശീയ ദിനത്തിന് ആശംസകളുമായി ദുബൈയിലെ നഗരത്തിന് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പേരിട്ടു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമാണ് റോഡിന് പുനർനാമകരണം ചെയ്തത്.
ദുബൈയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രപ്രാധാന്യമുള്ള ഭാഗങ്ങളിലൊന്നാണിത്. ഡിസംബർ രണ്ട് സ്ട്രീറ്റ് മുതൽ ദുബൈ ക്രീക്ക് വരെ നീളുന്ന അൽ മൻകൂൽ റോഡിെൻറ പേരാണ് വ്യാഴാഴ്ച ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്ട്രീറ്റ് എന്ന് മാറ്റിയത്. എമിറേറ്റിെൻറ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഈ പേരുമാറ്റം പ്രാധാന്യമർഹിക്കുന്നുവെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഉൾപ്പെടുന്ന ഈ ഭാഗത്താണ് അൽ സീഫ്, അൽ ഹുദൈബ, അൽ ഹംരിയ, അൽ ജാഫിലിയ, അൽ മൻകൂൽ, അൽ റാഫ, ഗ്രാൻഡ് സൂഖ് എന്നിവ ഉൾപ്പെടുന്നത്. ദുബൈ റൂളേഴ്സ് കോർട്ടും ഇൗ മേഖലയിലാണ്.
പേരുമാറ്റത്തെത്തുടർന്ന് റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന 55 ബോർഡുകളും സൈൻബോർഡുകളും മാറ്റി സ്ഥാപിച്ചു. അറബ് ലോകത്തെ ഐക്യത്തിന് ശൈഖ് സബാഹ് നൽകിയ സംഭാവനകൾക്കുള്ള ആദരമാണിതെന്ന് അൽ തായർ പറഞ്ഞു. കഴിഞ്ഞയാഴ്ച ശൈഖ് സബാഹിെൻറ പടുകൂറ്റൻ ചിത്രം ശൈഖ് മുഹമ്മദ് പ്രകാശനം ചെയ്തിരുന്നു. 15,800 ചതുരശ്ര മീറ്ററിൽ നിർമിച്ച ചിത്രം അൽഖുദ്ര തടാകത്തിന് സമീപത്തെ മരുഭൂമിയിലാണ് പ്രദർശിപ്പിച്ചത്. ദേശീയദിനത്തിൽ കുവൈത്തിന് യു.എ.ഇ ഭരണനേതൃത്വം ആശംസാ സന്ദേശം അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.