Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവരൂ, ആ​കാ​ശ...

വരൂ, ആ​കാ​ശ വി​സ്മ​യങ്ങൾ കാ​ണാം...

text_fields
bookmark_border
Kuwait National Planetarium
cancel
camera_alt

1.  കു​വൈ​ത്ത് നാ​ഷ​ന​ൽ പ്ലാ​ന​റ്റേ​റി​യം,   2.  പ്ലാ​ന​റ്റേ​റി​യ​ത്തി​ലെ കാ​ഴ്ച​ക​ൾ

കു​വൈ​ത്ത് സി​റ്റി: ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കു​വൈ​ത്ത് നാ​ഷ​ന​ൽ പ്ലാ​ന​റ്റേ​റി​യം വീ​ണ്ടും തു​റ​ന്നു. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന​റ്റേ​റി​യ​ത്തി​ൽ ദി​വ​സ​വും അ​ഞ്ച് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ട്. രാ​വി​ലെ 10,11,12 വൈ​കീ​ട്ട് 5:30, 6:30 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ദ​ർ​ശ​ന സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ഒ​മ്പ​ത് 4കെ ​വി​ഡി​യോ പ്രൊ​ജ​ക്ട​റു​ക​ൾ അ​ട​ങ്ങു​ന്ന പു​തി​യ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ്ലാ​ന​റ്റേ​റി​യ​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യ പൂ​ർ​ണ​മാ​യും ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ ക​മ്പ്യൂ​ട്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ ശ​ബ്ദ സം​വി​ധാ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യി. കു​വൈ​ത്ത് നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1986ൽ ​തു​റ​ന്ന പ്ലാ​ന​റ്റേ​റി​യം ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ പ്ലാ​ന​റ്റേ​റി​യ​മാ​ണ്. 15 മീ​റ്റ​ർ വീ​തി​യു​ള്ള തി​ര​ശ്ചീ​ന താ​ഴി​ക​ക്കു​ട​മു​ള്ള പ്ലാ​ന​റ്റേ​റി​യ​ത്തി​ന്‍റെ കെ​ട്ടി​ടം എ​ണ്ണ​പ്പാ​ത്ര​ത്തോ​ട് സാ​മ്യ​മു​ള്ള​താ​ണ്. 1990ൽ ​ഗ​ൾ​ഫ് യു​ദ്ധ​കാ​ല​ത്ത് ഇ​തി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ വ​ന്നെ​ങ്കി​ലും പി​ന്നീ​ട് പു​ന​ർ​നി​ർ​മി​ച്ചു. തു​ട​ർ​ന്ന് വീ​ണ്ടും ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​ക്കാ​ദ​മി​ക് ത​ല​ത്തി​ലു​ള്ള​വ​ർ​ക്കും വി​നോ​ദ​വും വി​ജ്ഞാ​ന​വും പ്ലാ​ന​റ്റേ​റി​യം ന​ൽ​കു​ന്നു. ജ്യോ​തി​ശാ​സ്ത്രം, ഭൂ​മി​ശാ​സ്ത്രം, ജൈ​വ​വൈ​വി​ധ്യം, കാ​ലാ​വ​സ്ഥാ​ശാ​സ്ത്രം തു​ട​ങ്ങി​യ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​വി​ടെനി​ന്ന് മ​ന​സ്സി​ലാ​ക്കാം. കു​വൈ​ത്ത് സി​റ്റി​യി​ൽ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തോ​ടു ചേ​ർ​ന്നാ​ണ് പ്ലാ​ന​റ്റേറി​യം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait National Planetarium
News Summary - Kuwait National Planetarium
Next Story