കുവൈത്ത്: സ്ത്രീകൾക്കുള്ള സന്ദർശന വിസയിൽ പുതിയ നിബന്ധന; ഗർഭിണിയല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാരജാക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകൾക്ക് സന്ദർശന വിസക്ക് അപേക്ഷിക്കുമ്പോൾ ഗർഭിണിയല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അനിവാര്യമാക്കി. ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകൾക്ക് എൻട്രി വിസ അനുവദിക്കേണ്ടെന്നാണ് പുതിയ തീരുമാനം.
ഗർഭിണിയല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, നയതന്ത്രജ്ഞർക്കൊപ്പമുള്ള വീട്ടുജോലിക്കാർ, 16 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, ഇലക്ട്രോണിക് (ഓൺലൈനിൽ) പ്രവേശന വിസ അനുവദിക്കുന്ന വിദേശികൾ എന്നിവരെ ഇതിൽനിന്ന് ഒഴിവാക്കിയതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. നിബന്ധനകളിൽനിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വത്തിനും താമസത്തിനും വേണ്ടിയുള്ള അസി.അണ്ടർ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി. ഇത്തരക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.
നിലവിൽ രാജ്യത്ത് കുടുംബ, സന്ദർശന വിസകൾ അനുവദിക്കുന്നില്ല. തൊഴിൽ, കോമേഴ്സ്യൽ സന്ദർശന വിസകൾ മാത്രമാണ് അനുവദിക്കുന്നത്. സ്ത്രീകൾക്ക് വിസ അനുവദിക്കുന്നതിലെ പുതിയ നിബന്ധന കലാ-സാംസ്കാരിക പരിപാടികൾക്കായി കുവൈത്തിൽ എത്തുന്നവർക്ക് പ്രയാസം തീർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.