കുവൈത്ത് വാർത്ത ഏജൻസി ഹാക്കർക്ക് ഏഴുവർഷം തടവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വാർത്ത ഏജൻസി ഹാക്ക് ചെയ്ത കേസിൽ ഇൗജിപ്ത് പൗരന് ഏഴുവർഷം കഠിന തടവ്. തടവുകാലം കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.
ജനുവരി എട്ടിനാണ് കുവൈത്തിൽനിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്നുവെന്ന് പ്രതിരോധമന്ത്രിയുടെ പേരിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്. വാർത്ത പ്രത്യക്ഷപ്പെട്ടതിനു പിറകെ സംഭവം നിഷേധിച്ചും ഹാക്കിങ് നടന്നതായും സർക്കാർ വക്താവ് താരിഖ് അൽ മസ്റം വ്യക്തമാക്കി. കുവൈത്തിൽനിന്ന് മൂന്നു ദിവസത്തിനകം അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് അഹമ്മദ് അൽ മൻസൂർ അസ്സബാഹിെൻറ പേരിലാണ് വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്.കുവൈത്ത് വാർത്താ ഏജൻസിയിൽ വന്ന വാർത്ത വൻ പ്രാധാന്യത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.