Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅഞ്ചുമാസം...

അഞ്ചുമാസം അക്കരെയിക്കരെ, ഒടുവിൽ അവർ ഒരുമിച്ചു

text_fields
bookmark_border
അഞ്ചുമാസം അക്കരെയിക്കരെ, ഒടുവിൽ അവർ ഒരുമിച്ചു
cancel
camera_alt

കുവൈത്ത്​ വിമാനത്താവളത്തിലെത്തിയ സാഹിമും സമയും മാതാവ്​ സജ്​നയുടെ അടുക്കലേക്ക്​ ഓടിയെത്തുന്നു

കുവൈത്ത്​ സിറ്റി: രണ്ടാഴ്​ച​ ഷാർജയിലെ അമ്മായിക്കൊപ്പം അടിച്ചുപൊളിക്കാൻ എത്തിയതാണ്​ ഏഴാം ക്ലാസുകാരൻ സാഹിം ഖാനും മൂന്നാം ക്ലാസുകാരി സമാ ഖാനും. കുവൈത്തിലുള്ള മാതാപിതാക്കളായ സജീവ്​ ഖാനെയും സജ്​നയെയും കൂട്ടാതെയായിരുന്നു യാത്ര. നാട്ടിൽ തൃശൂർ കുന്നംകുളം ബദനി സ്​കൂളിന്​ സമീപമാണ്​ സജീവ്​ ഖാ​ൻ താമസിക്കുന്നത്​.

ഫെബ്രുവരി 29ന്​ ഷാർജയിലെത്തിയ കുഞ്ഞുങ്ങൾ മടങ്ങിയത്​ കഴിഞ്ഞദിവസം. കോവിഡ്​ തീർത്ത ലോക്​ഡൗണാണ്​ കുട്ടികളെയും മാതാപിതാക്കളെയും അഞ്ചു​മാസത്തോളം അക്കരെയും ഇക്കരെയും നിർത്തിയത്​. സജീവ്​ ഖാ​െൻറ ഷാർജയിലുള്ള പെങ്ങൾ ജെബിനയുടെയും ഭർത്താവ്​ അനസി​െൻറയും അടുക്കൽ അവധി ആഘോഷിക്കാനാണ്​​ സാഹിമും സമയും പോയത്​. സജ്​നയുടെ സഹോദരൻ ഫിഷാദും ഇവിടെയാണ്​. മാർച്ച്​ പകുതിയോടെ തിരിച്ചുപോകാനായിരുന്നു പദ്ധതി.

എന്നാൽ, മടങ്ങാൻ സമയമായപ്പോൾ വിമാനവിലക്ക്​ വീണു. ക്ലാസുകൾ ഓൺലൈനിലായതും വിസ കാലാവധി നീട്ടിക്കിട്ടിയതും ഭാഗ്യമായി. ഇടക്ക് അബൂദബി റുവൈസിലുള്ള​ ഫിഷാദി​െൻറ അടുക്കൽ പോയപ്പോൾ അബൂദബിയിലെ ലോക്​ഡൗണിൽ കുടുങ്ങാ​െത കഷ്​ടിച്ച്​ രക്ഷപ്പെടുകയും ചെയ്​തു. മാസങ്ങൾക്കു​ ശേഷം മക്കളെ നേരിൽ കാണാൻ കഴിഞ്ഞതി​െൻറ സന്തോഷത്തിലാണ്​ സജീവും സജ്​നയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
Next Story