കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിനെതിരെ അവിശ്വാസ പ്രമേയം
text_fieldsകുറ്റവിചാരണക്ക് മറുപടി പറയുന്ന ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അൽ സാലിഹിനെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയം സമർപ്പിച്ചു.ശുെഎബ് അൽ മുവൈസിരി സമർപ്പിച്ച കുറ്റവിചാരണ ചൊവ്വാഴ്ച ചർച്ച ചെയ്തതിനൊടുവിലാണ് 10 എം.പിമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം സമർപ്പിച്ചത്. ആഗസ്റ്റ് നാലിന് സമർപ്പിക്കപ്പെട്ട കുറ്റവിചാരണ നേരത്തേ നീട്ടിവെക്കുകയായിരുന്നു. അവിശ്വാസ പ്രമേയം ആഗസ്റ്റ് 26ന് വോട്ടിനിടും. അവിശ്വാസ പ്രമേയം പാസായാൽ മന്ത്രിക്ക് സ്ഥാനനഷ്ടമുണ്ടാവും.കഴിഞ്ഞയാഴ്ച ധനമന്ത്രി ബർറാക് അൽ ഷിത്താനെതിരെ സമർപ്പിക്കപ്പെട്ട അവിശ്വാസപ്രമേയം വിജയിച്ചില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.