ഇന്ത്യക്കാരുടെ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. പബ്ലിക് അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 68 ശതമാനം പ്രവാസികളും 32 ശതമാനം കുവൈത്തി പൗരന്മാരുമാണ്.
68 ശതമാനം വിദേശികളില്‍ 21 ശതമാനം ഇന്ത്യൻ പൗരന്മാരും 13 ശതമാനം ഈജിപ്തുകാരും ആറു ശതമാനം ബംഗ്ലാദേശികളും അഞ്ചു ശതമാനം ഫിലിപ്പീനോകളുമാണ്. മൂന്ന് ശതമാനം സൗദി, സിറിയ, നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരും കുവൈത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2024 ജൂണിലെ കണക്കുകള്‍ അനുസരിച്ച് 49,18,570 ആണ് രാജ്യത്തെ മൊത്തം ജനസംഖ്യ. പൊതു-സ്വകാര്യ മേഖലകളിൽ 21,78,008 പേർ തൊഴില്‍ ചെയ്യുന്നു. ഇതില്‍ 24.2 ശതമാനവുമായി ഇന്ത്യന്‍ തൊഴിലാളികള്‍ ഒന്നാമതും 21.9 ശതമാനവുമായി കുവൈത്തികള്‍ രണ്ടാമതും 21.9 ശതമാനവുമായി ഈജിപ്തുകാർ മൂന്നാമതുമാണ്. 8.5 ശതമാനം ബംഗ്ലാദേശ് പൗരന്മാരും 3.9 ശതമാനം നേപ്പാളികളും 3.2 ശതമാനം പാകിസ്താനികളും മൂന്നു ശതമാനം സിറിയക്കാരും 2.9 ശതമാനം ഫിലിപ്പിനോകളും തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നു.
ഗാർഹിക തൊഴിലാളികളിലും ഇന്ത്യക്കാരാണ് ഒന്നാമത്. 43.8 ശതമാനമാണ് രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം. 21.1 ശതമാനം ഫിലിപ്പിനോകളും 15.4 ശതമാനം ശ്രീലങ്കൻ പൗരന്മാരും 11.1 ശതമാനം ബംഗ്ലാദേശികളും 4.5 ശതമാനം നേപ്പാളികളും ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.