ജി.സി.സി എൻഡോവ്മെന്റ് മന്ത്രിതല യോഗത്തിൽ കുവൈത്ത് പങ്കെടുത്തു
text_fieldsകുവൈത്ത് സിറ്റി: മസ്കത്തിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രിമാരുടെ ഒമ്പതാമത് യോഗത്തിൽ കുവൈത്ത് ഔഖാഫ് (എൻഡോവ്മെന്റ്) ഇസ്ലാമിക കാര്യ മന്ത്രാലയം പങ്കെടുത്തു. എൻഡോവ്മെന്റ് പ്രക്രിയ സംഘടിപ്പിക്കുന്നതിന് ഏകീകൃത റെഗുലേറ്ററി സംവിധാനം വികസിപ്പിക്കുന്നതിനുള്ള സംരംഭം അവതരിപ്പിച്ചതായി കുവൈത്ത് പ്രതിനിധി സംഘത്തിന്റെ തലവൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബാദർ അൽ മുതൈരി പറഞ്ഞു. വിവിധ പരിശ്രമങ്ങൾ, കഴിവുകൾ, സംരംഭങ്ങൾ, ക്രിയാത്മകമായ സഹകരണം എന്നിവ ഏകോപിപ്പിക്കുന്നതിനും, ആശയവിനിമയം നടത്തുന്നതിനും മന്ത്രാലയത്തിന്റെ താൽപര്യം അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമികവും മാനുഷികവുമായ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും സംയുക്ത ഗൾഫ് സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്ത് സംരംഭങ്ങൾ സ്വീകരിക്കുന്നതിനും മന്ത്രാലയത്തിന്റെ നിരന്തരമായ പരിശ്രമം അദ്ദേഹം സൂചിപ്പിച്ചു. ഗൾഫ് സമൂഹങ്ങളിൽ ഗുണഫലമായ അനുരണനങ്ങൾ ഉണ്ടാക്കുന്ന ആശയങ്ങളും ശിപാർശകളുംകൊണ്ട് മീറ്റിങ്ങിനെ സമ്പന്നമാക്കിയ പ്രതിനിധികളെ അൽ മുതൈരി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.