ജോർഡൻ സാംസ്കാരികോത്സവത്തിൽ കുവൈത്ത് പവലിയനും
text_fieldsകുവൈത്ത് സിറ്റി: ജോർഡനിലെ ഗെറാഷ് സാംസ്കാരികോത്സവത്തിൽ കുവൈത്ത് പവലിയനും. പവലിയൻ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ.സി.സി.എ.എൽ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജാസർ ഉദ്ഘാടനം ചെയ്തു. കുവൈത്തിന്റെ തനത് സാംസ്കാരിക വസ്തുക്കൾ പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, ഫൈൻ ആർട്ട്സ്, കരകൗശല വസ്തുക്കൾ, ജനപ്രിയ പരമ്പരാഗത ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കുവൈത്ത് പവലിയൻ.
അറബ് സംസ്കാരം ഉയർത്താനാണ് കുവൈത്ത് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നതെന്ന് അൽ ജസ്സാർ പറഞ്ഞു. വർഷവും നടക്കുന്ന മേഖലയിലെ പുരാതന ഉത്സവങ്ങളിൽ ഒന്നായ മേളയിൽ കുവൈത്തിലെ കവികളും എഴുത്തുകാരും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.