എണ്ണ മേഖലയില്‍ സ്വദേശിവത്കരണം കർശനമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: എണ്ണ മേഖലയില്‍ സ്വദേശിവത്കരണം കർശനമാക്കുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷനിലെ കരാര്‍ മേഖലയില്‍ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എണ്ണ മേഖലയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖല ആയതിനാൽ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കുക, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.