Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ 20 ബി​ല്യ​ൻ ഡോ​ള​ർ ക​ട​മെ​ടു​ക്കു​ന്നു

text_fields
bookmark_border
കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ 20 ബി​ല്യ​ൻ ഡോ​ള​ർ ക​ട​മെ​ടു​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ 20 ബി​ല്യ​ൻ ഡോ​ള​ർ ക​ട​മെ​ടു​ക്കു​ന്നു. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യാ​ണ്​ കു​വൈ​ത്ത്​ സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള എ​ണ്ണ​ക്ക​മ്പ​നി​യാ​യ കെ.​പി.​സി വ​ൻ തു​ക ക​ട​മെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​ത്​ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വ​രു​മാ​ന പ്ര​തീ​ക്ഷ​ക​ളെ​യും ബ​ജ​റ്റി​നെ​യും ത​കി​ടം മ​റി​ച്ചു.

20 ബി​ല്യ​ൻ ഡോ​ള​ർ ഒ​റ്റ​യ​ടി​ക്ക്​ ക​ട​മെ​ടു​ക്കി​ല്ല. ഒാ​രോ ആ​റു​മാ​സ​വും പ​ണ​ത്തി​െൻറ ആ​വ​ശ്യം എ​ത്ര​യെ​ന്ന്​ വി​ല​യി​രു​ത്തും. ഒ​പെ​ക് ധാ​ര​ണ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഉ​ൽ​പാ​ദ​നം കു​റ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എ​ണ്ണ മേ​ഖ​ല​യി​ലെ ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ​ത്തി​ൽ കു​വൈ​ത്ത് കു​റ​വു​വ​രു​ത്തി​യി​ട്ടി​ല്ല. വി​ല​യി​ടി​വ് താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് ഭാ​വി​യി​ൽ വി​ല കൂ​ടു​മ്പോ​ൾ രാ​ജ്യ​ത്തിെൻറ സ​മ്പ​ദ് വ്യ​വ​സ്​​ഥ​ക്ക് ഏ​റെ ക​രു​ത്തു​പ​ക​രു​മെ​ന്നു​മാ​ണ് കു​വൈ​ത്തിെൻറ വി​ല​യി​രു​ത്ത​ൽ.

ഉ​ൽ​പാ​ദ​നം കു​റ​ക്ക​ണ​മെ​ന്ന ധാ​ര​ണ​യെ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ബു​ർ​ഗാ​നി​ലെ​യും വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​യും എ​ണ്ണ​ക്കി​ണ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള അ​വ​സ​ര​മാ​യി ഈ ​സ​മ​യ​ത്തെ കാ​ണു​ക​യാ​ണ് കു​വൈ​ത്ത് ചെ​യ്ത​ത്. കു​വൈ​ത്തിെൻറ പ്ര​തി​ദി​ന എ​ണ്ണ ഉ​ൽ​പാ​ദ​നം 2040 ആ​കു​ന്ന​തോ​ടെ 4.75 ദ​ശ​ല​ക്ഷം ബാ​ര​ൽ ആ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. നി​ല​വി​ൽ 3.15 ദ​ശ​ല​ക്ഷം ബാ​ര​ലാ​ണ് ഉ​ൽ​പാ​ദ​ന​ശേ​ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Petroleum Corporation
Next Story