സുഡാന് സഹായവുമായി കുവൈത്ത് വിമാനം പുറപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ദുരിതമനുഭവിക്കുന്നവർക്ക് കുവൈത്തിന്റെ സഹായം. പ്രയാസം അനുഭവിക്കുന്നവർക്കുള്ള സഹായവസ്തുക്കളുമായി കുവൈത്ത് എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങൾ വ്യാഴാഴ്ച രാവിലെ പുറപ്പെട്ടു. ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്ന കുവൈത്തിന്റെ മാനുഷിക മുഖത്തിന്റെ മാതൃകയാണ് ഈ സഹായകൈമാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
സുഡാനിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസവും വൈദ്യസഹായവും അയക്കാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. പ്രതിരോധ, ആരോഗ്യ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തെ ഇതിനായി ചുമതലപ്പെടുത്തുകയും ഉണ്ടായി.
പിറകെ റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സുഡാനിൽ പ്രയാസപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ‘സേവ് സുഡാൻ’ എന്ന പേരിൽ സംഭാവന കാമ്പയിനും ആരംഭിച്ചു. വെബ്സൈറ്റ് വഴിയും കെ നെറ്റ് വഴി നേരിട്ടും സംഭാവന നൽകാൻ കെ.ആർ.സി.എസ് ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.