Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് ഒരുങ്ങുന്നു;...

കുവൈത്ത് ഒരുങ്ങുന്നു; കൈക്കരുത്തിന്റെ മത്സരത്തിന്

text_fields
bookmark_border
കുവൈത്ത് ഒരുങ്ങുന്നു; കൈക്കരുത്തിന്റെ മത്സരത്തിന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് വീണ്ടും വടം വലിയുടെ ആവേശത്തിലേക്ക് പ്രവേശിക്കുന്നു. കൈക്കരുത്തും ശാരീരിക ക്ഷമതയും കൂർമബുദ്ധിയും സമ്മേളിക്കുന്ന കരുത്തരുടെ മത്സരത്തിന് ഒക്ടോബർ 28ന് അബ്ബാസിയ കുവൈത്ത് ഇന്ത്യൻ സ്‌കൂൾ ഓപൺ ഫ്ലഡ് ലിറ്റ് ഓഡിറ്റോറിയം സാക്ഷിയാകും.

തനിമ കുവൈത്ത് ഓണത്തനിമ 2022നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 16ാമത് വടംവലി മത്സരത്തിൽ ദേശീയ അന്തർദേശീയ താരങ്ങൾ പങ്കാളികളാകും.സാൻസീലിയ എവർറോളിങ് ട്രോഫിയും ലക്ഷം രൂപ സമ്മാനവുമുള്ള മത്സരത്തിനായി ടീമുകൾ തയാറെടുപ്പ് ആരംഭിച്ചിട്ട് മാസങ്ങളായി. ഇത്തവണ 17 ടീമുകൾ പങ്കെടുക്കുന്നു. മത്സര രംഗത്തുള്ളവരെ ഇന്നും നാളെയുമായി 'ഗൾഫ് മാധ്യമം' പരിചയപ്പെടുത്തുന്നു.

സെ​റാ ഹോ​ളി​ഡേ​യ്‌​സ് കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബ് കു​വൈ​ത്ത്

സെറാ ഹോളിഡേയ്‌സ് കെ.കെ.ബി സ്പോർട്സ് ക്ലബ് കുവൈത്ത്: 2011ൽ സ്ഥാപിതമായ കെ.കെ.ബി ക്ലബ് തനിമ വടംവലിയിൽ ഒരുതവണ റണ്ണറപ്പായിട്ടുണ്ട്. തോമസിന്റെ ക്യാപ്റ്റൻസിയിലാണ് ടീം മത്സരിക്കുന്നത്. സെറാ ഹോളിഡേയ്‌സ് ടൂറിസ്റ്റ് ബസ് കോട്ടയത്തിന്റെ സ്‌പോൺസർഷിപ്പിൽ മാനേജർ ബിനീഷിനൊപ്പം ഫിലിപ്പിന്റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. 10 വർഷമായി മത്സരരംഗത്തുണ്ട്. നാട്ടിലും വടംവലി മത്സരങ്ങളിലും ഇതര കായികയിനങ്ങളിലും സ്ഥിര പങ്കാളിത്തമുള്ള ടീമാണ്.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്

ഇടുക്കി അസോസിയേഷൻ കുവൈത്ത്: വടംവലി ടീമുള്ള കുവൈത്തിലെ ഏക ഡിസ്ട്രിക്ട് അസോസിയേഷനാണ് ഇടുക്കി. ഷിജോമോൻ പൂങ്കുടിയാണ് ക്യാപ്റ്റൻ. ബ്ലൂ സീ ഷിപ്പിങ് കമ്പനിയുടെ സ്‌പോൺസർഷിപ്പുണ്ട്. മാനേജർ: സോജൻ മാത്യു. കോച്ച്: റിൻസി രാജു. 2007ലെ റണ്ണറപ്പ് ആയിരുന്നു. 15 വർഷമായി മത്സരരംഗത്തുണ്ട്.

കെ.​കെ.​ഡി.​എ ടീം

കെ.കെ.ഡി.എ: പുറത്തുനിന്നുള്ള പ്രഫഷനൽ താരങ്ങൾ ഒന്നുമില്ലാതെ മത്സരിക്കുന്ന ടീമാണ് കെ.കെ.ഡി.എ. Q8 ട്രക്ക് സെന്റർ കുവൈത്തിന്റെ സ്‌പോൺസർഷിപ്പിൽ ശിഹാബിന്റെ കോച്ചിങ് മികവുമായാണ് ടീം എത്തുന്നത്. റിനോജ്‌ മാത്യുവാണ് ക്യാപ്റ്റൻ. 2014 -2015-2016 വർഷങ്ങളിലെ റണ്ണറപ്പാണ് കെ.കെ.ഡി.എ ടീം. 13 വർഷമായി മത്സരരംഗത്തുണ്ട്.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ബി ​ടീം

ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) ബി ടീം: വടംവലി മത്സരത്തിൽ അശോകനാണ് ക്യാപ്റ്റൻ. പ്രിൻസ് ഹോളിഡേയ്‌സ് ആൻഡ് ട്രാവൽസിന്റെ സ്‌പോൺസർഷിപ്പിൽ മാനേജർ ബാബു ചാക്കോക്കൊപ്പം നവാസിന്റെ കോച്ചിങ് മികവുമായാണ് ഇത്തവണ ടീം മത്സരിക്കുന്നത്. 15 വർഷമായി മത്സരരംഗത്തുണ്ട്.


ബോ​സ്‌​കോ കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബ്

ബോ​സ്‌​കോ കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബ് കു​വൈ​ത്ത്: 2011ൽ ​സ്ഥാ​പി​ത​മാ​യ ക്ല​ബ് ഒ​രു​ത​വ​ണ റ​ണ്ണ​റ​പ്പാ​യി​ട്ടു​ണ്ട്. ബോ​സ്‌​കോ ജ്വ​ല്ലേ​ഴ്‌​സ് ആ​ൻ​ഡ് പ്രി​ന്റേ​ഴ്‌​സ് സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന ടീ​മി​ന്റെ മാ​നേ​ജ​ർ ബി​നോ​യ് ആ​ണ്. സു​ധ​ന്റെ പ​രി​ശീ​ല​ന​ത്തി​ൽ ജി​തി​ൻ സി​റി​യ​ക്കി​ന്റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. 10 വ​ർ​ഷ​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ലെ​ജ​ൻ​ഡ്സ് ഓ​ഫ് കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബ് കു​വൈ​ത്ത്

ലെ​ജ​ൻ​ഡ്സ് ഓ​ഫ് കെ.​കെ.​ബി സ്പോ​ർ​ട്സ് ക്ല​ബ് കു​വൈ​ത്ത്: ഒ​രു ത​വ​ണ റ​ണ്ണ​റ​പ്പാ​യി​രു​ന്നു. യു​നൈ​റ്റ​ഡ് ലോ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി​യു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ൽ മാ​നേ​ജ​ർ അ​രു​ൺ ത​ങ്ക​ച്ച​നോ​ടൊ​ത്ത് സി​ജോ ജോ​യി​യു​ടെ പ​രി​ശീ​ല​ന​ത്തി​ൽ മ​നു ജോ​സി​ന്റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ് ടീം ​മ​ത്സ​രി​ക്കു​ന്ന​ത്. 10 വ​ർ​ഷ​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

രാ​ജു ച​ല​ഞ്ചേ​ഴ്‌​സ്

രാജു ചലഞ്ചേഴ്‌സ്: മരണപ്പെട്ട മുൻകാല സ്പോൺസർ രാജുവിന്റെ ഓർമക്കായി മത്സരത്തിൽ പങ്കെടുക്കുന്ന ടീം. ഏഴുതവണ ജേതാക്കളായിട്ടുണ്ട്. ഗോൾഡൻ ലോജിസ്റ്റിക്സിന്റെ സ്‌പോൺസർഷിപ്പിലാണ്. മാനേജർ: ജൈസോൺ. പരിശീലകൻ: അജോ. ക്യാപ്റ്റൻ: ബിനു. 15 വർഷമായി മത്സരരംഗത്തുണ്ട്.

സി​ൽ​വ​ർ സെ​വ​ൻ​സ്

സിൽവർ സെവൻസ്: 2017ൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ടീം. ശ്രീകുമാറാണ് ക്യാപ്റ്റൻ. മാനേജർ: മനോജ്. പരിശീലകൻ: അബൂബക്കർ. ആറു വർഷമായി മത്സരരംഗത്തുണ്ട്. സാമൂഹിക രംഗത്തും ക്ലബ് പങ്കാളിത്തം ഉറപ്പാക്കുന്നു. കോവിഡ് സമയത്ത് അഞ്ഞൂറിൽ പരം ഭക്ഷണകിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. ഈ കാലയളവിൽ മുപ്പതിൽപരം പ്രവാസി സുഹൃത്തുക്കളെ വടംവലിക്കാരാക്കി മാറ്റാനും ക്ലബിന് സാധിച്ചിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tug of warTanima Kuwait
News Summary - Kuwait prepares; For the competition of Tug of war
Next Story