റോഹിങ്ക്യൻ അഭയാർഥികൾക്ക് കുവൈത്ത് 50 ലക്ഷം ഡോളർ നൽകി
text_fieldsകുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: റോഹിങ്ക്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി കുവൈത്ത് 50 ലക്ഷം ഡോളർ നൽകിയതായി വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു. ഒാൺലൈനായി നടത്തിയ ഡോണർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക, യു.കെ, യൂറോപ്യൻ യൂനിയൻ, െഎക്യരാഷ്ട്ര സഭ അഭയാർഥി ഏജൻസി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. 2017ൽ കുവൈത്ത് മുൻകൈയെടുത്താണ് റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാൻ ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യൻ യൂനിയെൻറയും സഹകരണത്തോടെയും റോഹിങ്ക്യൻ സഹായ ഉച്ചകോടി ജനീവയിൽ സംഘടിപ്പിച്ചത്. 340 ദശലക്ഷം ഡോളർ ഉച്ചകോടിയിൽ സഹായ വാഗ്ദാനം ലഭിച്ചു.
കുവൈത്ത് 15 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തു. മ്യാൻമറിലെ റാഖാൻ പ്രവിശ്യയിൽനിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയവരാണ് റോഹിങ്ക്യകൾ. വംശീയ അതിക്രമങ്ങളെ തുടർന്ന് മ്യാൻമറിലെ റാഖാൻ പ്രവിശ്യയിൽനിന്ന് 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് കണക്ക്. ബംഗ്ലാദേശ് അതിർത്തി കടന്നെത്തിയ അഭയാർഥികളുടെ എണ്ണം ആറുലക്ഷത്തിന് മുകളിലാണ്. ഇവർക്ക് താമസം, ഭക്ഷണം, മരുന്ന് തുടങ്ങി ആറുമാസത്തേക്കുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി 434 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഐക്യരാഷ്ട്ര സഭ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് നടത്തിയ അഭ്യർഥനകളുടെ ഫലമായാണ് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂനിയനും ഉച്ചകോടിക്ക് മുന്നിട്ടിറങ്ങിയത്. ഉച്ചകോടിയിൽ പങ്കെടുക്കേണ്ട രാഷ്ട്ര നേതാക്കളെ ക്ഷണിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ കുവൈത്തിെൻറ സജീവ പങ്കാളിത്തമുണ്ടായി. ഉച്ചകോടിയിലെ സഹായ വാഗ്ദാനങ്ങളുടെ ഫോളോ അപ്പിനാണ് ഇപ്പോൾ ഒാൺലൈൻ കോൺഫറൻസ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.