കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് ജനറൽ ബോഡി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗവും ഗഫൂർ അനുസ്മരണവും ഇഫ്താർ വിരുന്നും ലീലി ഹോട്ടലിൽ നടന്നു. ഹൈദർ ഇ.എം.പിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എ.പി. റുവൈസ് സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എം.സഫീർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. മൊയ്തീൻ കുട്ടി, കെ.സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എം.സഫീർ നന്ദി പറഞ്ഞു. 2023-2024 കാലത്തേക്കുള്ള പുതിയ ഭാരവാഹികളായി പി.ജബ്ബാർ (പ്രസി), എ.പി അബ്ദുൽ സലാം, കെ.സുലൈമാൻ (വൈസ് പ്രസി), എ.പി റുവൈസ് (ജന.സെക്ര), പി.പി.അൻവർ, എം.സഫീർ, ഫവാസ് മുഹമ്മദ് (ജോ. സെക്ര), ഇ.എം.പി. ഹൈദർ (ട്രഷ), മൊയ്ദീൻ കുട്ടി(ഓർഗനൈസേഷൻ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.