കുവൈത്ത് ലണ്ടനിലെ നിക്ഷേപം വർധിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ലണ്ടനിൽ നിക്ഷേപം വർധിപ്പിക്കാൻ വിപുലപദ്ധതിയുമായി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് സോവറിൻ വെൽത്ത് ഫണ്ട് മൂലധന വിപണി നിക്ഷേപം വർധിപ്പിക്കുന്നു.
കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ബാർക്ലൈസ്, കാർലൈൽ ഗ്രൂപ് എന്നിവിടങ്ങളിൽനിന്ന് എക്സിക്യൂട്ടിവുകളെ നിയമിച്ചിട്ടുണ്ട്. നവംബറിൽ ആർനെ ഹാസലിനെ ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസറായി നിയമിച്ചിരുന്നു. ഗോൾഡൻ സാച്സ് ഗ്രൂപ്പിന്റെ യൂറോപ്പിലെയും ഏഷ്യയിലെയും ഹെഡ്ജ് ഫണ്ട് സ്ട്രാറ്റജി തലവനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
മുൻ കാർലൈൽ പ്രിൻസിപ്പൽ ബ്രാം വെസ്റ്ററിനെ ചീഫ് സ്ട്രാറ്റജി ഓഫിസറായും ജൂപിറ്റർ അസറ്റ് മാനേജ്മെൻറിലെ ഇയാൻ എഡ്വേർഡിനെ ചീഫ് ടെക്നോളജി ഓഫിസറായും ചുമതലപ്പെടുത്തി. കാപിറ്റൽ മാർക്കറ്റിൽ കഴിഞ്ഞ വർഷങ്ങളിൽ സജീവമാണ് കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി.
കോവിഡ് കാലത്ത് മിക്ക ഫണ്ടുകൾക്കും ഇടിവ് സംഭവിച്ചപ്പോൾ കുവൈത്ത് കൃത്യ സമയത്ത് നിക്ഷേപം പിൻവലിക്കുകയും മാറ്റി നിക്ഷേപിക്കുകയും ചെയ്തതിനാൽ നല്ല ലാഭം നേടി. ലണ്ടനിലെ ഓഫിസിൽ നിലവിൽ നൂറുപേർ ജോലിയെടുക്കുന്നു. കൂടുതൽ പേരെ നിയമിച്ച് പ്രവർത്തനം വിപുലപ്പെടുത്താൻ ആലോചനയുണ്ടെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.