ഫിഫ റാങ്കിങ് കുവൈത്ത് 148ാം സ്ഥാനത്ത്
text_fieldsകുവൈത്ത് സിറ്റി: ഫിഫ റാങ്കിങ്ങിൽ കുവൈത്ത് ഫുട്ബാൾ ടീം ഒരു റാങ്ക് താഴ്ന്ന് 148ാം സ്ഥാനത്തെത്തി. ഏഷ്യയിൽ 28ാമതാണ് ടീം. ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ ഖത്തറാണ്. ഫിഫ റാങ്കിങ്ങിൽ രണ്ട് സ്ഥാനം കയറി 49 ആണ് അവരുടെ നില. നാല് റാങ്ക് താഴ്ന്ന് സൗദി 53ാമത് എത്തി. യു.എ.ഇ 69, ഒമാൻ 75, ബഹ്റൈൻ 85 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ റാങ്ക്.
അറബ് രാജ്യങ്ങളിൽ ലോകതലത്തിൽ 20ാമതുള്ള മൊറോകോ ആണ് മുന്നിൽ. അഞ്ച് റാങ്ക് കയറി 30ാം സ്ഥാനത്തെത്തിയ തുനീഷ്യയും 40ാം സ്ഥാനത്തുള്ള ഈജിപ്തും 41ാമതുള്ള അൽജീരിയയുമാണ് മുൻനിരയിൽ. ബ്രസീൽ, ബെൽജിയം, അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്‍പെയിൻ, ഇറ്റലി, നെതർലൻഡ്, പോർചുഗൽ, ഡെൻമാർക് എന്നിവയാണ് യഥാക്രമം ആദ്യ പത്ത് സ്ഥാനങ്ങളിൽ. ജോർഡൻ (86), സിറിയ (89), ഫലസ്തീൻ (94), ലബനാൻ (100) എന്നിവയാണ് ആദ്യ നൂറിനുള്ളിൽ കയറിയ മറ്റ് അറബ് രാജ്യങ്ങൾ. ഇന്ത്യ 104ാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.