കുവൈത്ത് റെഡ് ക്രസൻറ് തുർക്കിയിൽ ഓഫിസ് തുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി തുർക്കിയിലെ അൻറാലിയയിൽ ഡിസാസ്റ്റർ റെസ്പോൺസ് സെൻറർ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച കരാറിൽ കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവിയും ടർക്കിഷ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെൻറ് തലവൻ യൂനുസ് സെസറും ഒപ്പുവെച്ചു. കുവൈത്ത് ഫിനാൻസ് ഹൗസിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുർക്കി വനങ്ങളിൽ അടുത്തിടെയുണ്ടായ തീപിടിത്തംപോലെ അടിയന്തരസാഹചര്യം നേരിടാൻ, കേന്ദ്രം സഹായമാകുമെന്ന് അൻവർ ഹസാവി പറഞ്ഞു. കെ.എഫ്.എച്ച് നൽകിയ സംഭാവനക്ക് നന്ദി അറിയിച്ച അദ്ദേഹം കുവൈത്ത് ജനതയുടെ ഉദാരമനസ്കതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കുവൈത്തിലെ ടർക്കിഷ് അംബാസഡർ അയ്‌സെ കൊയ്‌റ്റാക്ക്, കെ.എഫ്.എച്ച് സി.ഇ.ഒ അബ്ദുൽ വഹാബ് ഈസ അൽ റുഷൂദ്, കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് എന്നിവരും ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.