അർമീനിയയിലെ ദുരിതബാധിതർക്ക് കെ.ആർ.സി.എസ് സഹായം
text_fieldsകെ.ആർ.സി.എസ് സംഘം സഹായ വിതരണ ക്രമീകരണത്തിൽ
കുവൈത്ത് സിറ്റി: അർമീനിയയിലെ ദുരിതബാധിതർക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം. അർമീനിയയിൽ മാനുഷിക സഹായ വിതരണം ആരംഭിച്ചതായി കെ.ആർ.സി.എസ് ടീം മേധാവി ഖാലിദ് അൽ മുതൈരി അറിയിച്ചു. അഞ്ചു ദിവസങ്ങളിലായി വിവിധ അർമീനിയൻ പ്രദേശങ്ങളിൽ കെ.ആർ.സി.എസ് സംഘം ഭക്ഷണം, പുതപ്പുകൾ, ഹീറ്ററുകൾ, ശുചിത്വ സാമഗ്രികൾ എന്നിവ വിതരണം ചെയ്തതായും അൽ മുതൈരി പറഞ്ഞു. ലോകമെമ്പാടുമുള്ള ദുരിതം അനുഭവിക്കുന്നവരിലേക്ക് സഹായവുമായി എത്തിച്ചേരുക എന്ന കെ.ആർ.സി.എസിന്റെ നയം അദ്ദേഹം ആവർത്തിച്ചു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് പേരെ കെ.ആർ.സി.എസ് ഇതിനകം സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.