Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദു​രി​ത​ബാ​ധി​ത​രെ...

ദു​രി​ത​ബാ​ധി​ത​രെ ചേ​ർ​ത്തുനി​ർ​ത്തി കെ.​ആ​ർ.​സി.​എ​സ്

text_fields
bookmark_border
KRCS distributing food
cancel
camera_alt

ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ മാം​സം വി​ത​ര​ണം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലും വെ​സ്റ്റ്ബാ​ങ്കി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) മാം​സം വി​ത​ര​ണം ചെ​യ്തു. അ​ൽ മ​വാ​സി, ഖാ​ൻ യൂ​ന​സ്, ദേ​രി അ​ൽ ബ​ലാ​ഹ്, തെ​ക്ക​ൻ ഗ​സ്സ, സെ​ൻ​ട്ര​ൽ സ​ഗ്ഗ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 50,000 ഫ​ല​സ്തീ​നി​ക​ൾ​ക്ക് മാം​സം വി​ത​ര​ണം ചെ​യ്ത​താ​യി പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള ഫ​ല​സ്തീ​ൻ സൊ​സൈ​റ്റി​യാ​യ 'വ​ഫ' ത​ല​വ​ൻ മു​ഹൈ​സെ​ൻ അ​ത​വ്‌​നെ പ​റ​ഞ്ഞു.

ഫ​ല​സ്തീ​ന് തു​ട​ർ​ച്ച​യാ​യി മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന കു​വൈ​ത്തി​ന് ഫ​ല​സ്തീ​ൻ ജ​ന​ങ്ങ​ൾ ന​ന്ദി അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ലി പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് ല​ബ​നാ​നി​ലെ കു​ടം​ബ​ങ്ങ​ൾ​ക്കും സി​റി​യ​ൻ, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും കെ.​ആ​ർ.​സി.​എ​സ് മാം​സം വി​ത​ര​ണം ചെ​യ്തു. 1,500 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​വ എ​ത്തി​ച്ച​താ​യി ല​ബ​നാ​ൻ റെ​ഡ് ക്രോ​സ് (എ​ൽ.​ആ​ർ.​സി) ദു​രി​താ​ശ്വാ​സ കോ​ഓ​ഡി​നേ​റ്റ​ർ യൂ​സ​ഫ് ബൂ​ട്രോ​സ് പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രാ​യ ല​ബ​നീ​സ് കു​ടും​ബ​ങ്ങ​ൾ, സി​റി​യ​ൻ, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ എ​ന്നി​ങ്ങ​നെ 2,000 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും അ​ട​ങ്ങി​യ പെ​രു​ന്നാ​ൾ കി​റ്റു​ക​ൾ കെ.​ആ​ർ.​സി.​എ​സ് ക​ഴി​ഞ്ഞ ആ​ഴ്ച വി​ത​ര​ണം ചെ​യ്തി​രു​ന്നു. ല​ബ​നാ​ന്റെ തെ​ക്ക് ഭാ​ഗ​ത്തു​ള്ള 6,000 ല​ബ​നീ​സ് കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും പ്ര​ധാ​ന വ​സ്തു​ക്ക​ളും അ​ട​ങ്ങി​യ സ​ഹാ​യം കെ.​ആ​ർ.​സി.​എ​സ് തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazakuwait red crescent society
News Summary - Kuwait Red Crescent Society Charity
Next Story