കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിക്ക് ആദരം
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷത്തെ മികവാർന്ന സേവനങ്ങൾ കണക്കിലെടുത്ത് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയെ (കെ.ആർ.സി.എസ്) കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ ആദരിച്ചു. 2023ലെ വിജയകരമായ പങ്കാളികളും ദാതാക്കളും എന്ന് കെ.ആർ.സി.എസിനെ വിശേഷിപ്പിച്ചു.
ആദരവിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിനെ നന്ദി അറിയിക്കുന്നതായി കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
ലോകത്തിന്റെ എല്ലാ കോണുകളിലും ആവശ്യമായ സഹായവും ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ തുടരും. സഹായങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പ്രചോദനം നൽകുന്നതാണ് ഇതെന്നും കൂട്ടിച്ചേർത്തു. 95 ലധികം രാജ്യങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ സൽമാൻ രാജാവിന്റെ കേന്ദ്രത്തെ അൽ ഹസാവി പ്രശംസിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിൽ സൗദി അറേബ്യ എപ്പോഴും മുൻപന്തിയിലാണെന്നും വ്യക്തമാക്കി. റിയാദിലെ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ കിങ്സ് കൺസൾട്ടൻറും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഹയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.