വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം സ്ഥാപിക്കാനുള്ള ഇസ്രായേൽ നീക്കം കുവൈത്ത് തള്ളി
text_fieldsകുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപ്പിക്കാനും അവിടെ സെറ്റിൽമെന്റുകൾ വിപുലീകരിക്കാനും ആഹ്വാനം ചെയ്യുന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനകളെ കുവൈത്ത് തള്ളി.
പ്രസ്താവനയെ കുവൈത്ത് അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1967ലെ അതിർത്തി അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങളുടെയും സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനവുമാണ് ഇതെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഇസ്രായേലിന്റെ ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ സംഘർഷ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കും.
സമാധാനവും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് തടസ്സമാകുമെന്നും വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.