കുവൈത്ത് റിലീഫ് സൊസൈറ്റി യമനിൽ ജലപദ്ധതി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് റിലീഫ് സൊസൈറ്റി ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി യമനിൽ ജലപദ്ധതി ആരംഭിച്ചു. തായ്സ് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്തുള്ള ഷമെയ്റ്റിൻ ജില്ലയിൽ ആരംഭിച്ച പദ്ധതി 5,000 പേർക്ക് പ്രയോജനം ചെയ്യും. മേഖലയിൽ കുവൈത്ത് പിന്തുണക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. നേരത്തേ അൽ ഷുബായിൽ ജലപദ്ധതി ആരംഭിച്ചിരുന്നു. പ്രദേശത്ത് സ്ഥിരമായ ജലസമൃദ്ധി ഉറപ്പാക്കാൻ 293 മീറ്റർ ആഴത്തിൽ ഒരു ആർട്ടിസിയൻ കിണർ കുഴിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നതായി എക്സിക്യൂട്ടിവ് വിസ്ഡം അസോസിയേഷന്റെ മീഡിയ വിഭാഗം ഡയറക്ടർ അഡെൽ അക്ലാൻ പറഞ്ഞു. യമനിലെ ഈ സുപ്രധാന വികസന പദ്ധതിക്കും വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ശുചിത്വം എന്നീ മേഖലകളിലെ വിവിധ പദ്ധതികൾക്കും പിന്തുണ നൽകുന്നതിൽ കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ പങ്കിന് അദ്ദേഹം നന്ദി അറിയിച്ചു.
യമൻ ജനതയെ പിന്തുണക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ ഷമെയ്റ്റിൻ ഡയറക്ടറേറ്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഷൈബാനി പ്രശംസിച്ചു. പരിസ്ഥിതി ശുചീകരണ മേഖലയിൽ കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.