രണ്ട് സ്വദേശി പൗരന്മാരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അന്യരാജ്യത്ത് ജോലിചെയ്യുന്ന രണ്ട് സ്വദേശി പൗരന്മാരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്. അലാ ഹുസൈൻ അലി അൽ ഖഫാജി അൽ ജാബിർ, മുഹമ്മദ് ഹമദ് ഫഹദ് അൽ ജുവൈദ് എന്നീ പേരുകളുള്ള രണ്ടുപേരുടെ പൗരത്വമാണ് റദ്ദാക്കിയത്. ആർട്ടിക്കിൾ 14/2 പ്രകാരമാണ് തീരുമാനം.
ആർട്ടിക്കിൽ 14 ലെ രണ്ടാം ഖണ്ഡിക പ്രകാരം കുവൈത്തുമായി യുദ്ധം ചെയ്യുന്ന അല്ലെങ്കിൽ രാജ്യവുമായി രാഷ്ട്രീയ ബന്ധം വിഛേദിക്കപ്പെട്ട രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്ന പൗരന്മാരുടെ പൗരത്വം റദ്ദാക്കാൻ കഴിയും. ഈ നിയമമാണ് നിലവിൽ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികളുടെ കാര്യത്തിൽ കാരണമായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.