ഗസ്സയിലേക്ക് കുവൈത്ത് കൂടുതൽ സഹായങ്ങൾ അയച്ചു
text_fieldsകുവൈത്ത് സിറ്റി: മൂന്ന് ആംബുലൻസുകളും 10 ടൺ മാനുഷിക സഹായങ്ങളും ഉൾക്കൊള്ളുന്ന കുവൈത്തിൽ നിന്നുള്ള വിമാനം തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷിലെത്തി. ഫലസ്തീനു സഹായവുമായി കുവൈത്ത് അയക്കുന്ന 38-ാമത് കുവൈത്ത് ദുരിതാശ്വാസ വിമാനമാണിത്. ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷന്റെയും അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്സിന്റെയും സഹകരണത്തിലാണ് തിങ്കളാഴ്ച സഹായം അയച്ചത്.
കുവൈത്ത് എയർ ബ്രിഡ്ജ് വഴി ഗസ്സയിലെ ദുരിതാശ്വാസത്തിനായി നാളിതുവരെ വിതരണം ചെയ്ത തുകയുടെ മൂല്യം മൂന്ന് ദശലക്ഷം ഡോളർ കവിഞ്ഞതായി അൽ സലാം ചാരിറ്റബിൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹമദ് അൽ ഔൻ പറഞ്ഞു. ഗസ്സയിൽ അവശ്യവസ്തുക്കളുടെയും വിവിധ സാമഗ്രികളുടെയും ഗുരുതരമായ കുറവുണ്ട്. ഇതു പ്രകാരം ഫലസ്തീൻ റെഡ് ക്രസന്റിന്റെ അഭ്യർഥന പ്രകാരമാണ് ദുരിതാശ്വാസ സഹായം അയച്ചതെന്നും അൽ ഔൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.