ലബനാനിലേക്ക് സഹായ വസ്തുക്കൾ അയച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ലബനാനിലേക്ക് സഹായ വസ്തുക്കളുമായി വിമാനം അയച്ച് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി. ചികിത്സ ഉപകരണങ്ങൾ, മരുന്ന്, ശുചീകരണ വസ്തുക്കൾ, പുതപ്പ് എന്നിവയാണ് അയച്ചതെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി എമർജൻസി മാനേജ്മെൻറ് മേധാവി യൂസുഫ് അൽ മറാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ പ്രതിരോധ മന്ത്രാലയത്തിെൻറ വിമാനത്തിലാണ് സഹായ വസ്തുക്കൾ അയച്ചത്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മാർഗനിർദേശ പ്രകാരം ഇനിയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.