കുവൈത്ത്: സുഡാന് 30 ടൺ സഹായവസ്തുക്കൾകൂടി അയച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാന് സഹായവുമായി കുവൈത്തിൽനിന്ന് കൂടുതൽ ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും വീൽചെയറുകളും. 30 ടൺ സഹായവസ്തുക്കളുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അയച്ച ഒമ്പതാമത് വിമാനം സുഡാനിലെത്തി.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള കുവൈത്തിന്റെ നിരന്തരമായ മാനുഷിക ശ്രമങ്ങളെയും സമർപ്പണത്തിന്റെയും തുടർച്ചയാണ് ഈ ദൗത്യമെന്ന് കെ.ആർ.സി.എസ് ഡിസാസ്റ്റർ ആൻഡ് എമർജൻസി ഡിപാർട്ട്മെന്റ് ഡയറക്ടർ യൂസഫ് അൽമരാജ് പറഞ്ഞു. അവശ്യസാധനങ്ങളായ ഭക്ഷണം, മരുന്ന്, വീൽചെയറുകൾ എന്നിവ അയച്ചവസ്തുക്കളിലുണ്ട്. ദുരിതബാധിതർക്കും പരിക്കേറ്റ സുഡാനികളെ ചികിത്സിക്കുന്ന മെഡിക്കൽ സ്റ്റാഫിനും ഇത് ഉപകരിക്കും.
മഴ, വെള്ളപ്പൊക്കം എന്നിവയുടെ വിനാശകരമായ ആഘാതങ്ങളെ നേരിടുന്ന സുഡാന് പാർപ്പിടം, ഭക്ഷണം, മെഡിക്കൽ സപ്ലൈസ് എന്നിവയുൾപ്പെടെയുള്ള അടിയന്തര ആശ്വാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഹായ വിതരണം സുഗമമാക്കുന്നതിൽ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ പിന്തുണക്ക് അൽ മരാജ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.