കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് യമനിലെ സ്കൂളുകൾ നവീകരിച്ചു
text_fieldsകുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് നവീകരിച്ച യമനിലെ സ്കൂൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് തെക്കൻ യമനിലെ തായ്സ്, ലാജ് ഗവർണറേറ്റുകളിലായി രണ്ട് സ്കൂളുകൾ നവീകരിച്ചു. ഒരു സ്കൂളിന്റെയും സെക്കൻഡറി സ്കൂളിന്റെയും പുനരധിവാസമാണ് പൂർത്തിയാക്കിയതെന്ന് യമനിലെ സൊസൈറ്റി ഓഫിസ് അറിയിച്ചു.
ദശകങ്ങൾക്കു മുമ്പ് കുവൈത്ത് നിർമിച്ച സ്കൂളുകളിൽ ഒന്നാണിത്. സ്കൂളുകളും പൂർണമായും നവീകരിച്ച ഫർണിച്ചറും സയൻസ് ലബോറട്ടറികളും നൽകി. സോളാർ എനർജി സിസ്റ്റം, അധ്യാപകർക്ക് ഒരു ഡോർമിറ്ററി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.