കുവൈത്ത്: സുരക്ഷാ പരിശോധന ശക്തമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിയമലംഘനങ്ങൾക്കെതിരായ നടപടി ശക്തമാക്കാനൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി ‘ക്ലീൻ ജലീബ്’ പദ്ധതി സജീവമാക്കാൻ ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലീബ് മേഖലയില്‍ വർധിച്ചുവരുന്ന നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ആഭ്യന്തര -വാണിജ്യ-തൊഴില്‍ മന്ത്രാലയങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ മേഖലയിൽ പരിശോധന ശക്തമാക്കുമെന്നാണ് സൂചന.
കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായ അബ്ബാസിയ, ഹസ്സാവി എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ് മേഖലയിൽ പരിശോധനക്കായി അധികൃതർ ആക്ഷന്‍ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മുമ്പങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.
അനധികൃത നിയമലംഘകരെയും സാമൂഹിക വിരുദ്ധരെയും പ്രദേശത്തുനിന്ന് തുടച്ചു മാറ്റുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധന കാമ്പയിനില്‍ ആയിരക്കണക്കിന് താമസ നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. താമസനിയമം ലംഘിച്ചവരെ പിടികൂടിയാല്‍ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.