അവയവദാനത്തിൽ മുൻനിര സ്ഥാനം നേടി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അവയവദാനത്തിൽ മുൻനിര സ്ഥാനം കരസ്ഥമാക്കി കുവൈത്ത്. ഒന്നാമതെത്തി. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയവദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ മേഖലയിൽ ഒന്നാം സ്ഥാനത്തും മിഡിലീസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ് കുവൈത്തെന്ന് ആരോഗ്യമന്ത്രാലയം
ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. കുവൈത്ത് ടി.വിയുടെ പ്രത്യേക പരിപാടിക്കിടെയാണ് അദ്ദേഹം ഹമദ് അൽ എസ്സ സെന്റർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേഷന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞത്.
പാൻക്രിയാസ് ട്രാൻസ് പ്ലാൻറിനു പുറമെ, പ്രതിവർഷം ഏകദേശം നൂറു വൃക്ക മാറ്റിവെക്കലും 16 കരൾ മാറ്റിവെക്കലും നടത്തുന്നു. കുവൈത്തിൽ ഹൃദയം മാറ്റിവെക്കൽ പദ്ധതി അടുത്തിടെ ആരംഭിച്ചതായും ഇതിനകം വിജയകരമായി മാറ്റിവെക്കൽ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികൾക്കായി സ്റ്റെം സെൽ ട്രാൻസ് പ്ലാൻറ് പദ്ധതി രൂപവത്കരിക്കുന്നതിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്താണെന്നും ഡോ. അൽ സനദ് കൂട്ടിച്ചേർത്തു. അവയവം മാറ്റിവെക്കൽ മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് വൈദ്യശാസ്ത്രപരമായ സംഭവവികാസങ്ങൾക്ക് അനുസൃതമായുള്ള നിയമ നിർമാണവും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.