കുവൈത്ത്; മഴക്കാല മുന്നൊരുക്കം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: മഴക്കാലത്തെ നേരിടുന്നതിനായി രാജ്യത്ത് മുന്നൊരുക്കം തുടങ്ങി. ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റിയുടെ എല്ലാ മേഖലകളും മഴക്കാലത്തെ നേരിടാൻ തയാറെടുക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് നിർദേശം നൽകി. മാൻഹോളുകൾക്ക് ചുറ്റുമുള്ള എല്ലാ ഭാഗങ്ങളും വൃത്തിയാക്കാനും മാലിന്യങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ, നിർമാണ സാമഗ്രികൾ, അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്തതായി ഉറപ്പാക്കാനും അദ്ദേഹം അറിയിച്ചു.
മുനിസിപ്പാലിറ്റി കരാറിലേർപ്പെട്ടിരിക്കുന്ന ക്ലീനിങ് കമ്പനികൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകണം. മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസറി ബോഡികളും പൊതു ശുചിത്വ, റോഡ് വർക്ക് വകുപ്പുകളും സുരക്ഷാവകുപ്പുകളും പ്രവൃത്തി നിരീക്ഷിക്കണം. ശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായാൽ അടിയന്തരമായി നേരിടാനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിൽ മഴമൂലം അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഇത്തവണ നേരത്തെയുള്ള തയാറെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.