കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: 21ാമത് കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ ആരംഭിച്ചു. സാംസ്കാരികമന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ നാടകമേഖല കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ ശ്രദ്ധേയമായ മുന്നേറ്റത്തിന് സാക്ഷിയായിട്ടുണ്ട്. ഒേട്ടറെ മികച്ച കലാകാരന്മാരും ട്രൂപ്പുകളും രാജ്യത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ നാടക കലാകാരന്മാർക്കും കലാസ്നേഹികൾക്കും മികച്ച അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ദിവസം ബുധനാഴ്ച 'കുവൈത്ത് നാടകവേദിയിലെ പരീക്ഷണങ്ങൾ' എന്ന വിഷയത്തിൽ സിേമ്പാസിയവും മൂന്നു നാടക ശിൽപശാലകളും നടത്തി.
'വസ്ത്രരൂപകൽപനയുടെ അടിസ്ഥാനങ്ങൾ', 'രംഗപടത്തിലെ ഘടകങ്ങൾ', 'ശരീര ഭാഷ' എന്നീ തലക്കെട്ടുകളിലാണ് ശിൽപശാല നടത്തിയത്. വ്യാഴാഴ്ച ഫൈസൽ അൽ ഉബൈദ് രചനയും സംവിധാനവും നിർവഹിച്ച യൂത്ത് തിയറ്റർ ഗ്രൂപ്പിെൻറ 'ഫ്ലവേഴ്സ് ഗ്രേവ്സ്' നാടകം അവതരിപ്പിച്ചു.
ഡിസംബർ മൂന്നിന് ഫാത്തിയ അൽ അമീർ രചിച്ച് അലി അൽ ബലൂഷി സംവിധാനം ചെയ്ത പോപുലർ തിയറ്റർ ഗ്രൂപ്പിെൻറ 'ദി സിക്സ്ത് കോളം', ഡിസംബർ നാലിന് മർയം അൽ ഖല്ലാഫ് എഴുതി അബ്ദുല്ല അൽ മുസ്ലിം സംവിധാനം ചെയ്ത പീസ് ഗ്രൂപ്പിെൻറ 'ഫോബിയ', ഡിസംബർ അഞ്ചിന് അറബ് തിയറ്റർ ഗ്രൂപ്പിെൻറ അഹ്മദ് അൽ ബനായി എഴുതി സംവിധാനം ചെയ്ത 'അൽ മക്നൂക് ഹു ലോഫഡ്', ഡിസംബർ ആറിന് തിയട്രോ പ്രൊഡക്ഷൻ കമ്പനിക്കുവേണ്ടി ഫൗൽ അൽ ഫൈലകാവി എഴുതി ഷംലാൽ ഹാനി സംവിധാനം ചെയ്ത 'അൽ ബർവ', ഡിസംബർ ഏഴിന് അറബ് ഗൾഫ് തിയറ്റർ അവതരിപ്പിക്കുന്ന തഗ്രീദ് അൽ ദാവൂദ് എഴുതി ഇൗസ അൽ ഹമർ സംവിധാനം ചെയ്ത 'ക്ലൗൺസ് വാണ്ടഡ്', ഡിസംബർ എട്ടിന് ഫ്രാേങ്കാ തിയറ്റർ പ്രൊഡക്ഷെൻറ ബാനറിൽ സഇൗദ് മുഹമ്മദ് സഇൗദ് എഴുതി ഡോ. മിശ്അൽ അൽ സാലിം സംവിധാനം ചെയ്ത 'വൈറ്റ് ഡെത്ത്', ഡിസംബർ ഒമ്പതിന് കുവൈത്തി തിയറ്റർ ഗ്രൂപ്പിന് കീഴിൽ മർയം നസീർ എഴുതി ബദർ അൽ ശുെഎബി സംവിധാനം ചെയ്ത 'ദി നയൻത് അവർ' എന്നീ നാടകങ്ങൾ അരങ്ങേറും.
നാടക കലാകാരന്മാരായ അഹ്മദ് അൽ അമീർ, ദഖീൽ സാലിഹ് അൽ ദഖീൽ, ഡോ. അഹ്ലം ഹസൻ, ഡോ. ഖുലൂദ് അൽ റഷീദി, സമാഹ്, ഫാദിൽ അബ്ദുല്ല അൽ ദംഖി എന്നിവരെ ആദരിക്കും. ദസ്മ തിയറ്ററിലാണ് നാടകാവതരണങ്ങൾ. നാടക ശിൽപശാലകൾക്ക് കൈഫാൻ തിയറ്റർ വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.