ഇറാഖിലെ ബസറയിൽ കുവൈത്ത് ആശുപത്രി സ്ഥാപിക്കും
text_fieldsഇറാഖിലെ ബസറയിൽ കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി നിർമിക്കുന്ന ആശുപത്രിയുടെ ശിലാസ്ഥാപനം കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വൈസ് ചെയർമാൻ ഡോ. നാസർ അൽ തന്നാക് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഇറാഖിലെ ബസറയിൽ കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി ആശുപത്രി സ്ഥാപിക്കും. എട്ട് ലക്ഷം ഡോളർ ചെലവിൽ 1000 ചതുരശ്ര മീറ്ററിൽ രണ്ടുനിലയിലാണ് ആശുപത്രി സ്ഥാപിക്കുക.
ലാബുകളും ശസ്ത്രക്രിയ സൗകര്യങ്ങളും ഉൾപ്പെടെയാണ് ഒരുക്കുക. ഇറാഖ് റെഡ് ക്രെസന്റ് സൊസൈറ്റി, ഇറാഖിലെ കുവൈത്ത് എംബസി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കുക.
ആശുപത്രിയുടെ ശിലാസ്ഥാപനം കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി വൈസ് ചെയർമാൻ ഡോ. നാസർ അൽ തന്നാക് നിർവഹിച്ചു. ഇറാഖി ജനതക്ക് ആശ്വാസമായി കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി മൊബൈൽ ക്ലിനിക്കുകും ആശുപത്രികളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ നിരവധി പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിനിന്റെ ഭാഗമായി കുവൈത്തി സന്നദ്ധ സംഘടനകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ബസറയിലെ ആശുപത്രിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.