കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതിക്കൊരുങ്ങി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിൻ ഇറക്കുമതിക്കൊരുങ്ങി കുവൈത്ത്. 32 ലക്ഷം ഡോസ് വാക്സിൻ ആണ് ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി വാക്സിൻ പരീക്ഷണരംഗത്തുള്ള മൂന്ന് അന്താരാഷ്ട്ര കമ്പനികൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി. കോവിഡ് വാക്സിൻ പരീക്ഷണത്തിൽ വിജയിച്ചുവെന്ന് അവകാശപ്പെട്ട് നിരവധി അന്താരാഷ്ട്ര കമ്പനികൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.
ഇത്തരം അവകാശവാദങ്ങളെ വിശദമായി വിലയിരുത്തിയ ശേഷമാണ് മൂന്ന് കമ്പനികൾക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. അതേസമയം, വാക്സിൻ വിതരണത്തിന് ഇവരുമായി കരാറിൽ എത്തിയിട്ടില്ല. ലോകാരോഗ്യസംഘടനയുടെയും ബന്ധപ്പെട്ട മറ്റു സംഘടനകളുടെയും അംഗീകാരം ലഭിക്കുന്ന ഉടൻ രാജ്യത്തെ വാക്സിൻ വിതരണ നടപടികൾ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. 32 ലക്ഷം ഡോസ് വാക്സിൻ ഇറക്കുമതി ചെയ്യാനാണ് ആലോചിക്കുന്നത്. ഒരാൾക്ക് രണ്ട് ഡോസ് എന്ന തോതിൽ 16 ലക്ഷം പേർക്ക് വാക്സിൻ നൽകുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.