Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ദ​ർ​ശ​ക വി​സ...

സ​ന്ദ​ർ​ശ​ക വി​സ ജ​നു​വ​രി മു​ത​ൽ അ​നു​വ​ദി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

text_fields
bookmark_border
kuwait to issue visiting visa from January report
cancel

കു​വൈ​ത്ത് സി​റ്റി: സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും പു​തു​വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും കു​വൈ​ത്ത് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട​ങ്ങു​ന്ന തീ​രു​മാ​ന​ങ്ങ​ളു​ടെ ക​ര​ട് പ​ക​ർ​പ്പ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മ​ന്ത്രി​സ​ഭ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് പു​തി​യ വ്യ​വ​സ്ഥ​ക​ൾ ക​ര​ട് തീ​രു​മാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം. സ​ന്ദ​ർ​ശ​ന വി​സ വ​ർ​ക്ക് പെ​ർ​മി​റ്റി​ലേ​ക്ക് മാ​റ്റു​ന്ന​ത് ത​ട​യു​ക, വി​സ​ക​ൾ​ക്കു​ള്ള ഫീ​സ് ഇ​ര​ട്ടി​യാ​ക്കു​ക, ആ​ശ്രി​ത​രി​ൽ ഭാ​ര്യ​യും കു​ട്ടി​ക​ളും മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നി​വ ക​ര​ടി​ൽ ഉ​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഉ​യ​ർ​ന്ന ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​ർ​ക്കു മാ​ത്ര​മേ മാ​താ​പി​താ​ക്ക​ളെ ആ​ശ്രി​ത​രാ​യി കൊ​ണ്ടു​വ​രാ​നാ​കൂ എ​ന്നും നി​ർ​ദേ​ശ​മു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. സ​ന്ദ​ർ​ശ​ക വി​സ, കു​ടും​ബ വി​സ എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നു​ള്ള മി​നു​ക്കു​പ​ണി​ക​ൾ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​വി​ഡി​നെ​തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച സ​ന്ദ​ർ​ശ​ക വി​സ​ക​ൾ ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ക​മേ​ഴ്സ്യ​ൽ സ​ന്ദ​ർ​ശ​ന വി​സ മാ​​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.

അ​തി​നി​ടെ കു​ടും​ബ വി​സ അ​നു​വ​ദി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​ണ് നി​ല​വി​ൽ വി​സ ന​ൽ​കു​ന്ന​ത്. ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ഇ​തി​ന​കം കു​ട്ടി​ക​ൾ​ക്കാ​യി 3000 കു​ടും​ബ വി​സ​ക​ൾ അ​നു​വ​ദി​ച്ച​താ​യി താ​മ​സ​കാ​ര്യ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visiting visakuwaitnews
News Summary - kuwait to issue visiting visa from January; report
Next Story