കുവൈത്ത് സാധാരണ നിലയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബിർ അസ്സബാഹിന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിൽ നിന്നു രാജ്യം പതിയെ മോചിതമാകുന്നു. അമീറിന്റെ വേർപാടിന്റെ ഭാഗമായി മൂന്നുദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുഅവധി ചൊവ്വാഴ്ച അവസാനിച്ചു. ജനങ്ങൾ ബുധനാഴ്ച പതിവു ജീവിതത്തിലേക്ക് തിരിഞ്ഞു. വിവിധ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും ബുധനാഴ്ച പ്രവർത്തനം പുനരാരംഭിച്ചു. അടഞ്ഞുകിടന്ന മാളുകളും തുറന്നു പ്രവർത്തിച്ചുതുടങ്ങി. അതേസമയം, 40 ദിവസം രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം തുടരും.
പ്രവാസി മെഡിക്കൽ ടെസ്റ്റുകൾ പുനഃക്രമീകരിച്ചു
കുവൈത്ത് സിറ്റി: അമീറിന്റെ നിര്യാണത്തെ തുടര്ന്ന് പൊതു അവധി കാരണം റദ്ദാക്കിയ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. 17, 18, 19 തീയതികളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവരുടെ പരിശോധനകളാണ് മാറ്റിയിരുന്നത്. ഇതിൽ ആദ്യ ബാച്ചിന് ബുധനാഴ്ച തുടക്കമായി. മറ്റുള്ളവർ 21,24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.