കുവൈത്ത് എണ്ണ ഉൽപാദനം വെട്ടിക്കുറക്കും
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിൽ പ്രതിദിനം 135,000 ബാരൽ എണ്ണ ഉൽപാദനം സ്വമേധയാ വെട്ടിക്കുറക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അതിഖി അറിയിച്ചു.
ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ ഏകോപനത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 2024 ജൂൺ അവസാനം വരെ കുവൈത്തിന്റെ ഉൽപാദനം പ്രതിദിനം 2.413 ദശലക്ഷം ബാരലായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്തുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ എന്ന നിലയിൽ ഉൽപാദനം കുറക്കാൻ ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) രാജ്യങ്ങളുടെ തീരുമാനം. ആഗോള വിപണിയിലെ എണ്ണ വില ഇടിയുന്നത് പിടിച്ചുനിർത്തലും ലക്ഷ്യമാണ്.
കുവൈത്തിനൊപ്പം സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കസാക്കിസ്താൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളും എണ്ണ ഉൽപാദനം വെട്ടിക്കുറക്കുന്നത് തുടരുമെന്ന് ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും ഒപെക് ഇത്തരം തീരുമാനം എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.