സഹകരണത്തിന് മുൻഗണന നൽകി കുവൈത്ത്-തുർക്കിയ ചർച്ച
text_fieldsകുവൈത്ത് സിറ്റി: പരസ്പര സഹകരണം ശക്തമാക്കാനുള്ള ചർച്ചകൾ തുടർന്ന് കുവൈത്തും തുർക്കിയയും. ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാം റൗണ്ട് രാഷ്ട്രീയചർച്ച വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്നു.
കുവൈത്ത് പക്ഷത്തുനിന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബിയും തുർക്കിയ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബുറാക് അക്കാപറും ചർച്ചകൾക്ക് നേതൃത്വം നൽകി. ഉഭയകക്ഷി ബന്ധം, തന്ത്രപരമായ സഹകരണം, എല്ലാ തലങ്ങളിലുമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. തുർക്കിയയിൽ കുവൈത്ത് നിക്ഷേപകരും റിയൽ എസ്റ്റേറ്റ് ഉടമകളും നേരിടുന്ന പ്രതിബന്ധങ്ങളെ എങ്ങനെ മറികടക്കാമെന്നതും അവർ ചർച്ച ചെയ്തു. കുവൈത്തിലെ തുർക്കിയ കമ്പനികളുടെ ഉടമസ്ഥതയിലുള്ള നിർമാണ പദ്ധതികളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.