മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് യൂനിവേഴ്സിറ്റി
text_fieldsകുവൈത്ത് സിറ്റി: ആഗോളതലത്തിലെ സര്‍വകലാശാല പട്ടികയില്‍ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് യൂനിവേഴ്സിറ്റി. ടൈംസ് ഹയർ എജുക്കേഷൻ പുറത്തിറക്കിയ റാങ്കിങ്ങിലാണ് യൂനിവേഴ്സിറ്റി ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ലോക റാങ്കിങ്ങില്‍ രാജ്യത്തുനിന്ന് കുവൈത്ത് സർവകലാശാല മാത്രമാണ് ഇടം പിടിച്ചത്. ഇന്റര്‍നാഷനല്‍ ഡൈവേഴ്സിറ്റി, പഠന-അധ്യാപന അന്തരീക്ഷം, ഗവേഷണം തുടങ്ങിയ മേഖലകള്‍ പരിഗണിച്ചാണ് ടൈംസ് ഹയര്‍ എജുക്കേഷന്‍ റേറ്റിങ് നടത്തുന്നത്.
1966ലാണ് കുവൈത്ത് സര്‍വകലാശാല സ്ഥാപിതമായത്. ലോക സര്‍വകലാശാലകളുടെ അക്കാദമിക് റാങ്കിങ് പ്രകാരം ആഗോളതലത്തില്‍ മികച്ച 800 യൂനിവേഴ്സിറ്റികളുടെ പട്ടികയിലും നേരത്തേ കുവൈത്ത് സർവകലാശാല സ്ഥാനം പിടിച്ചിരുന്നു. 37,000 വിദ്യാര്‍ഥികളാണ് കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് താഴെയാണ് റാങ്കിങ്ങില്‍ കുവൈത്തിന്റെ സ്ഥാനം. അറബ് യൂനിവേഴ്സിറ്റികളുടെ പട്ടികയില്‍ കുവൈത്തിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് മിഡിലീസ്റ്റും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.