കുവൈത്ത്- യു.എസ് സംയുക്ത സൈനിക സമിതി യോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത്- യു.എസ് സംയുക്ത സൈനിക സമിതി (ജെ.എം.സി) യോഗം രണ്ടു ദിവസങ്ങളിലായി കുവൈത്തിൽ നടന്നു. കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ, യു.എസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് ഡിഫൻസ് ഡാനിയൽ ഷാപിറോ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ശിൽപശാലകൾ, സംയുക്ത പ്രതിരോധ സഹകരണം അവലോകനം, അനുബന്ധ വിഷയങ്ങൾ എന്നിവ യോഗത്തിൽ ഉൾപ്പെട്ടിരുന്നതായി കുവൈത്ത് ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തും യു.എസും തമ്മിലുള്ള സഹകരണം, തന്ത്രപരവും പ്രതിരോധപരവും സൈനികവുമായ താൽപര്യം എന്നിവ വർധിപ്പിക്കുന്നതിനായി ഒന്നിലധികം കരാറുകളിൽ ഒപ്പുവെച്ചതായും കുവൈത്ത് ആർമി അറിയിച്ചു. യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ നാസർ അസ്സബാഹ്, കുവൈത്തിലെ യു.എസ് അംബാസഡർ കാരെൻ സസഹറ എന്നിവരും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഒപ്പിടൽ ചടങ്ങിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.