സുഡാൻ പൗരന്മാർക്കും കുവൈത്തിെൻറ വിസ വിലക്ക്
text_fieldsകുവൈത്ത് സിറ്റി: ലെബനൻ പൗരന്മാർക്ക് പിറകെ സുഡാനികൾക്കും വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളാണ് വിലക്കിന് കാരണം. ഇതോടെ കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. സിറിയ, ഇറാഖ്, പാകിസ്താൻ, ഇറാൻ, അഫ്ഗാൻ, യെമൻ, ലബനൻ, സുഡാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുഡാൻ പൗരന്മാർക്കുള്ള എല്ലാ വിസ ഇടപാടുകളും നിർത്തിവെക്കാനാണ് താമസകാര്യ വിഭാഗം ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയത്. കുടുംബ, സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. സുഡാനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വിസയിലെത്തുന്നവരെ മാത്രമാണ് തീരുമാനം ബാധിക്കുക. നിലവിൽ കുവൈത്തിൽ താമസാനുമതിയുള്ള സുഡാൻ പ്രവാസികൾക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമുണ്ടാകില്ല. കഴിഞ്ഞ ദിവസം ലബനൻ പൗരന്മാർക്കും കുവൈത്ത് വിസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലെബനൻ ഇൻഫർമേഷൻ മന്ത്രിയുടെ വിവാദ പരാമർശങ്ങളെ തുടർന്നായിരുന്നു ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.