Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്നും നാ​ളെ​യും...

ഇ​ന്നും നാ​ളെ​യും ത​ണു​പ്പ് കൂ​ടും

text_fields
bookmark_border
kuwait weather forecast
cancel

കു​വൈ​ത്ത് സി​റ്റി: സൈ​ബീ​രി​യ​യി​ൽ​നി​ന്നു വീ​ശു​ന്ന ശൈ​ത്യ​ക്കാ​റ്റി​ന്റെ ഫ​ല​മാ​യി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് അ​ന്ത​രീ​ക്ഷ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി അ​റി​യി​ച്ചു. മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല കു​റ​യും.

റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല അ​ഞ്ചു മു​ത​ൽ 10 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​രാ​ന്ത്യ​ത്തി​ൽ രാ​ജ്യ​ത്ത് മൂ​ട​ൽ​മ​ഞ്ഞ് രൂ​പ​പ്പെ​ടു​മെ​ന്നും ഞാ​യ​റാ​ഴ്ച നേ​രി​യ​തോ​തി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​യാ​യി താ​പ​നി​ല കു​റ​വാ​ണ്. കൂ​ടി​യ താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല അ​ഞ്ചു ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് ഈ ​ആ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ല​വി​ൽ ക​ന​ത്ത ത​ണു​പ്പാ​ണ്. താ​പ​നി​ല വീ​ണ്ടും കു​റ​യു​ന്ന​തോ​ടെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത ത​ണു​പ്പാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weather Forecastkuwaitnews
News Summary - kuwait weather forecast
Next Story