ശനിയാഴ്ച മഴ നനഞ്ഞ പകൽ... ഞായറാഴ്ച കാലാവസ്ഥ മെച്ചപ്പെടും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടുദിവസമായി തുടർന്ന അസ്ഥിരകാലാസ്ഥ ശനിയാഴ്ചയും തുടർന്നു. ശനിയാഴ്ചയിലെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്കിടെ ചാറ്റൽ മഴയും എത്തി. വെള്ളിയാഴ്ച രാത്രി പലയിടങ്ങളിലും ഇടിയോടുകൂടിയ മഴ യുണ്ടായി. ഇതു റോഡുകളിലും താഴ്ന്ന ഇടങ്ങളിലും വെള്ളക്കെട്ടുണ്ടാക്കി.
ഞായറാഴ്ച തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.ശനിയാഴ്ച അർധരാത്രി മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും മേഘങ്ങൾ കുറയാൻ തുടങ്ങുമെന്നും കാലവസ്ഥ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഞായറാഴ്ച രാവിലെ ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തെ ഉപരിതലത്തിൽ ബാധിച്ച ന്യൂനമർദമാണ് കാലാവസ്ഥ മാറ്റത്തിന് കാരണമായത്. ഞായറാഴ്ച മുതൽ താപനിലയിലും വർധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.