ലബനാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ലബനാനിലെ വെടിനിർത്തലിനെ കുവൈത്ത് സ്വാഗതം ചെയ്തു. ഇത് സ്ഥിരമായ വെടിനിർത്തലിൽ കലാശിക്കുമെന്നും ലബനാൻ ജനതയുടെ വേദനക്ക് അറുതി വരുമെന്നും പ്രതീക്ഷിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അക്രമണങ്ങൾ തടയാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും മന്ത്രാലയം അഭിനന്ദിച്ചു.
ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ തടയാനും അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ നിരന്തര ആക്രമണത്തിന് പിറകെ ബുധനാഴ്ച പുലർച്ചയോടെയാണ് 60 ദിവസത്തേക്ക് ലബനാനിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇതോടെ ലബനാനിൽ കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇസ്രായേൽ സൈനിക പിന്മാറ്റവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.