അറബ് സഹകരണം ശക്തിപ്പെടുത്തുന്നതിന് കുവൈത്ത് ശ്രദ്ധപുലർത്തും
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക, സാമൂഹിക മേഖലകളിൽ അറബ് സഹകരണം ശക്തിപ്പെടുത്തുന്നതിൽ കുവൈത്ത് കൂടുതൽ ശ്രദ്ധപുലർത്തുമെന്നും ഇത് വരാനിരിക്കുന്ന അറബ് ഉച്ചകോടിയിൽ കൂടുതൽ ചർച്ച ചെയ്യുമെന്നും കുവൈത്ത് ധനകാര്യ മന്ത്രാലയത്തിലെ ആക്ടിങ് അണ്ടർ സെക്രട്ടറി തലാൽ അൽ-നെമേഷ് 'കുന' ന്യൂസിനോട് പറഞ്ഞു. അറബ് സാമ്പത്തിക, സാമൂഹിക കൗൺസിലിന്റെ പതിവ് മന്ത്രിതല സമ്മേളനത്തിന്റെ സമാപനത്തിൽ 31ാമത് അറബ് ഉച്ചകോടിയിൽ ഉൾപ്പെടുത്തേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചയായതായും അൽ നമേഷ് പറഞ്ഞു. അറബ് സാമ്പത്തിക ഏകീകരണം കൈവരിക്കുകയെന്നത് മേഖലയിലെ രാജ്യങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അറബ് ഉച്ചകോടിയിലെ പ്രമേയങ്ങളും നാലാമത് അറബ് സാമൂഹിക, സാമ്പത്തിക വികസന ഉച്ചകോടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും രണ്ട് ദിവസത്തെ യോഗത്തിൽ ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, അറബ് ജനതയുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംയുക്ത അറേബ്യൻ സാമ്പത്തിക, സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള പിന്തുണ അറബ് ലീഗ് വ്യാഴാഴ്ച സ്ഥിരീകരിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.